Connect with us

Kerala

വിക്ടേഴ്‌സ് ചാനല്‍ ഡി ടി എച്ച് ശൃംഖലയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തോട് കേന്ദ്രം പ്രതികരിച്ചില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ഓണ്‍ലൈന്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്ന കൈറ്റ് വിക്ടേഴ്സ് ചാനല്‍ എല്ലാ കുട്ടികളിലേക്കും എത്തിക്കുന്നതിനായി ഡി ടി എച്ച് ശൃംഖലയിലും ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതു വിദ്യാഭ്യാസ, കേന്ദ്ര മാനവവിഭവശേഷി വകുപ്പുകള്‍ക്കും വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രിക്കുമാണ് കത്ത് നല്‍കിയത്. എന്നാല്‍, കത്തിന് ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ല.

എന്നാല്‍, പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റും അവരുടെ വരിക്കാരുമെല്ലാം തുടര്‍ച്ചയായി ആവശ്യപ്പെട്ടതനുസരിച്ച് ഇപ്പോള്‍ ഡി ടി എച്ച് ശൃംഖലകളില്‍ കൈറ്റ് വിക്ടേഴ്സ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തോട് ഒപ്പം നിന്ന ഡിഷ് ടി വി, ഡി ടു എച്ച്, സണ്‍ ഡയറക്ട്, ടാറ്റാ സ്‌കൈ, എയര്‍ടെല്‍ എന്നീ ഡി ടി എച്ച് സേവനദാതാക്കളോട് സംസ്ഥാന സര്‍ക്കാറിന്റെ നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേരള വിഷന്‍ ഡിജിറ്റല്‍ ടി വിയില്‍ രണ്ടു ചാനലുകളിലായി വിക്ടേഴ്സ് സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്. പിന്നാക്കാവസ്ഥയിലുള്ള കേബിള്‍ ടി വി കണക്ഷനില്ലാത്ത വിദ്യാര്‍ഥികളുടെ വീടുകളിലേക്ക് സൗജന്യ കണക്ഷന്‍ നല്‍കാന്‍ കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ തീരുമാനിച്ച വിവരവും മുഖ്യമന്ത്രി അറിയിച്ചു.

Latest