Connect with us

Gulf

മോശം ടയറുകളുടെ ഉപയോഗം അപകടം വരുത്തും; മുന്നറിയിപ്പുമായി അബുദാബി പോലീസ്

Published

|

Last Updated

അബുദാബി | വായുവിന്റെ താപനില ഉയരുന്നതിന്റെ ഫലമായി “പഴകിയ അല്ലെങ്കില്‍ മോശം” ടയറുകളുടെ ഉപയോഗം വേനല്‍ക്കാലത്ത് ഗുരുതരമായ ഗതാഗത അപകടങ്ങള്‍ക്ക് കാരണമായേക്കുമെന്നു അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. ടയര്‍ പരിശോധിച്ചു അതില്‍ കേടുപാടുകളോ വിള്ളലുകളോ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് അബുദാബി പോലീസ് “സേഫ് ട്രാഫിക് സമ്മര്‍” കാമ്പയിന്റെ ഭാഗമായി ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു.

മാനദണ്ഡങ്ങള്‍ പാലിക്കുന്ന അനുയോജ്യമായ ടയര്‍ ഇനങ്ങള്‍ ഉപയോഗിക്കണമെന്നും ഉപയോഗിച്ച ടയറിന്റെ അനുയോജ്യത, അതിന്റെ അളവ്, അത് വഹിക്കുന്ന താപനില, ഉചിതമായ ലോഡ്, ഉല്‍പ്പാദന വര്‍ഷം, എന്നിവ നിയമ പ്രകാരം പാലിക്കണമെന്നും സെന്‍ട്രല്‍ ഓപ്പറേഷന്‍ സെക്ടറിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ബാഹ്യ മേഖല ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് സേലം അല്‍ഷെഹി ഡ്രൈവര്‍മാരോട് പറഞ്ഞു.

വേനല്‍ക്കാലത്ത് ട്രാഫിക് അപകടങ്ങളിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങള്‍, ടയറുകളുടെ കാലഹരണപ്പെടല്‍, ടയറുകളിലെ വായു മര്‍ദ്ദത്തിന്റെ അഭാവം അല്ലെങ്കില്‍ വര്‍ദ്ധനവ്, അമിതഭാരം, ദീര്‍ഘദൂര ദൂരം യാത്ര ചെയ്യുന്നവര്‍ പതിവായി ടയര്‍ പരിശോധിക്കാതിരിക്കല്‍ എന്നിവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 82 പ്രകാരം 500 ദിര്‍ഹവും 4 ട്രാഫിക് പോയിന്റുകളും പിഴയും, ഒരാഴ്ച വരെ വാഹനം കണ്ടുകെട്ടുകയും ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രാഫിക് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും വേനല്‍ക്കാലത്തു ടയര്‍ പൊട്ടിത്തെറിച്ചുണ്ടാവുന്ന അപകടങ്ങള്‍ തടയുന്നതിനും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചു നടത്തുന്ന ബോധവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി അബുദാബി പോലീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും “സേഫ് സമ്മര്‍ ട്രാഫിക് കാമ്പെയ്ന്‍” എന്ന പേരില്‍ വിവിധ മാധ്യമങ്ങളിലൂടെയും ബോധവല്‍ക്കരണ കാമ്പയിന്‍ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം 2019 ലെ വേനല്‍ക്കാലത്ത് ടയര്‍ സ്‌ഫോടനത്തില്‍ ഉണ്ടായ ട്രാഫിക് അപകടങ്ങളില്‍ 3 പേര്‍ മരിക്കുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നും പൊലീസ് ഓര്‍മിപ്പിക്കുന്നു.

---- facebook comment plugin here -----

Latest