National
സൈനികത്താവളങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നതിന് ഇന്ത്യ-ആസ്‌ത്രേലിയ ഉടമ്പടി

ന്യൂഡല്‍ഹി | സൈനികത്താവളങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നതിന് ഇന്ത്യ-ആസ്‌ത്രേലിയ ഉടമ്പടി. ഇന്തോ പസഫിക് മേഖലയില്‍ കൂടുതല്‍ സൈനിക കൈമാറ്റങ്ങള്‍ക്കും സംയുക്ത പരിശീലനത്തിനും വഴിതുറക്കുന്നതാണ് കരാര്‍. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആസ്‌ത്രേലിയന്‍ പ്രധാന മന്ത്രി സ്‌കോട്ട് മോറിസണും തമ്മില്‍ ഇന്നു നടന്ന വിര്‍ച്വല്‍ കൂടിക്കാഴ്ചയിലാണ് കരാര്‍ ഉപ്പുവച്ചത്. കരാര്‍ പ്രകാരം ഇന്ത്യയുടെയും ആസ്‌ത്രേലിയയുടെയും സൈനിക വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും രണ്ടു രാജ്യങ്ങളുടെയും നിയന്ത്രണത്തിലുള്ള താവളങ്ങളില്‍ നിന്ന് ഇന്ധനം നിറയ്ക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യാം.
മുമ്പ് അമേരിക്കയുമായും ഇന്ത്യ സമാന കരാറില്‍ ഏര്‍പ്പെട്ടിരുന്നു. മേഖലയില്‍ ചൈനയുടെ വളര്‍ന്നു വരുന്ന സൈനിക-സാമ്പത്തിക ശേഷിയുമായി കിടപിടിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യ സുരക്ഷാ സഹകരണം വിപുലപ്പെടുത്തുന്നത്. ഇതാദ്യമായാണ് മോദി ഒരു വിദേശ ഭരണാധികാരിയുമായുള്ള ചര്‍ച്ച വിര്‍ച്വലായി നടത്തുന്നത്.