Connect with us

Kerala

പ്രളയ ഫണ്ട് തട്ടിപ്പ് കേസ്: പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

Published

|

Last Updated

കൊച്ചി | കൊച്ചിയിലെ പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ സി പി എം നേതാവുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. പ്രളയ ഫണ്ട് അക്കൗണ്ടില്‍ നിന്ന് പണം കാണാതായതിനു പിന്നില്‍ എറണാകുളത്തെ സി പി എം നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അതിനിടെ, സാമൂഹിക അകലം പാലിക്കാതെ കൊച്ചിയില്‍ പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.

സമയ പരിധിയായ 90 ദിവസമായിട്ടും ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പ്രതികള്‍ക്ക് സോപാധിക ജാമ്യം നല്‍കിയത്. എറണാകുളം കലക്ടറേറ്റിലെ പരാതി പരിഹാര സെല്ലിലെ ക്ലാര്‍ക്കും ഒന്നാം പ്രതിയുമായ വിഷ്ണു പ്രസാദ്, രണ്ടാം പ്രതിയും മുഖ്യ ഇടനിലക്കാരനുമായ മഹേഷ്, ആറാം പ്രതിയും സി പി എം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായ നിതിന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന സ്ഥിതിയുണ്ടാക്കിയതെന്നും സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്നുമാണ് കോണ്‍ഗ്രസ് ആരോപണം.

ഫണ്ടില്‍ നിന്ന് 73 ലക്ഷം രൂപ കാണാനില്ലെന്ന എ ഡി എമ്മിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം പുതിയതായി രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അക്കൗണ്ടില്‍ നിന്ന് പണം കാണാതായ സംഭവത്തില്‍ ജില്ലാ കലക്ടര്‍ കലക്ടറേറ്റിലെ 11 ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി.ഈ വിഷയത്തില്‍ പ്രതികരണത്തിന് ഇല്ലെന്നാണ് ജില്ല കളക്ടര്‍ എസ് സുഹാസിന്റെ പ്രതികരണം.അതേസമയം

---- facebook comment plugin here -----

Latest