Kerala
കോഴിക്കോട് തൂണേരിയില്‍ കൊവിഡ് സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയുടെ കട അജ്ഞാതര്‍ തകര്‍ത്തു

കോഴിക്കോട് |വടകര തൂണേരിയില്‍ കൊവിഡ് സ്ഥിരീകരിച്ചയാളുടെ കട അടിച്ച് തകര്‍ത്തു. രോഗം സ്ഥിരീകരിച്ച മത്സ്യക്കച്ചവടക്കാരന്റെ പുറമേരി വെള്ളൂര്‍ റോഡിലെ കടക്ക് നേരെയാണ് ആക്രമണം.
കടയുടെ ഷട്ടറും മീന്‍ വില്‍ക്കാന്‍ ഉപയോഗിക്കുന്ന സ്റ്റാന്റും അക്രമികള്‍ നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം . നാദാപുരം പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനാണ് മത്സ്യക്കച്ചവടക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്.
മത്സ്യ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ നാദാപുരം, പുറമേരി, കുന്നുമ്മല്‍, കുറ്റ്യാടി പഞ്ചായത്തുകളും വടകരയിലെ ചില പ്രദേശങ്ങളും കണ്ടൈന്‍മെന്റ് സോണില്‍ പെട്ടിരുന്നു. മാത്രമല്ല സമീപ പ്രദേശങ്ങളിലെയെടക്കം മത്സ്യ മാര്‍ക്കറ്റുകളെല്ലാം അടക്കുകയും വ്യാപാരികളോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ വൈരാഗ്യമുള്ളവര്‍ ആരെങ്കിലുമാണോ കട തല്ലിതകര്‍ത്തത് എന്നാണ് സംശയിക്കുന്നത്