Kerala
കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു; മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി

തിരുവനന്തപുരം | കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് മരിച്ച വൈദികന്റെ മൃതദേഹം സംസ്‌കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. ഇതോടെ മൃതദേഹം വീണ്ടും മോര്‍ച്ചറിയിലേക്ക് മാറ്റി. മലമുകളിലെ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാനുള്ള ശ്രമമാണ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞത്.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നതെന്ന്നഗരസഭ വ്യക്തമാക്കിയെങ്കിലും നാട്ടുകാര്‍ അംഗീകരിച്ചില്ല. ഇതോടെ സംസ്‌കാര നടപടികള്‍ നഗരസഭാ അധികൃതര്‍ നിര്‍ത്തി വെച്ചു തിരികെ പോയി . പിന്നീട് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.മലമുകളിലുള്ള പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാനായിരുന്നു ശ്രമം.
---- facebook comment plugin here -----