National
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; ജെയ്‌ഷേ മുഹമ്മദ് കമാന്‍ഡര്‍ അടക്കം മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ | ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകര സംഘടനയായ ജെയ്‌ഷേ മുഹമ്മദിന്റെ പ്രധാന കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ജെയ് ഷേ മുഹമ്മദിന്റെ എല്‍ ഇ ഡി സ്ഫാടന വിഗദ്ധന്‍ ആയി അറിയപ്പെടുന്ന പാക് സ്വദേശി ഫൗജി ഭിയ എന്ന അബ്ദുല്‍ റഹ്മാന്‍ ആണ് കൊല്ലപ്പെട്ടത്. അടുത്തിടെ പുല്‍വാമയില്‍ വിഫലമായമായ കാര്‍ബോബ് ആക്രമണ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇയാളാണെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട മറ്റു രണ്ട് ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ പ്രദേശവാസികളാണെന്ന് കരുതുന്നു.
അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് ഫൗജി ഭിയ. പാക്കിസ്ഥാനിലെ മുള്‍ത്താന്‍ സ്വദേശിയായ ഇയാള്‍ 2017 മുതല്‍ ജയ്‌ഷെ മുഹമ്മദില്‍ സജീവമാണ്. ഇയാളെ വധിക്കാനായത് കാശ്മീരിലെ സുരക്ഷാ സേനയുടെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണെന്ന് കാശ്മീര്‍ റെയഞ്ച് ഐജി വിജയകുമാര്‍ പറഞ്ഞു.
കൊല്ലപ്പെട്ട മറ്റു രണ്ട് പേരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. ഇവരെ തിരിച്ചറിയാന്‍ പ്രദേശവാസികളായ ചിലരെ വിളിപ്പിച്ചിട്ടുണ്ടെന്നും തിരിച്ചറിഞ്ഞാല്‍ അവരുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ മാതാപിതാക്കളെ അനുവദിക്കുമെന്നും ഐജി പറഞ്ഞു.