Connect with us

Kerala

അഞ്ചലില്‍ ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Published

|

Last Updated

കൊല്ലം |കൊല്ലം അഞ്ചലില്‍ ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസ് നിഗമനം.
ഇടമുളക്കല്‍ സ്വദേശി സുനില്‍ ,ഭാര്യ സുജിനി എന്നിവവരെയാണ് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുലര്‍ച്ചെ അഞ്ചുമണിയോടെ സുനില്‍ അമ്മയെ വിളിച്ച് തനിക്ക് സുഖമില്ലെന്നും അത്യാവശ്യമായി വീട്ടിലെത്തണമെന്നും പറഞ്ഞു .അവര്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് സുജിനിയുടെ അച്ഛന്‍ സുനിലിന്റെ വാടക വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. പലതവണ വിളിച്ചിട്ടും കതക് തുറക്കാത്തതിനാല്‍ ജനല്‍ വെട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് സുനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്.

സുജിനിയുടെ മൃതദേഹം നിലത്താണ് കണ്ടത്. ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞ് ആ സമയത്ത് മുലപ്പാല്‍ കുടിക്കുകയായിരുന്നുവെന്ന് സുജിനിയുടെ അച്ഛന്‍ പറയുന്നു. സുജിനിയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം സുനില്‍ തൂങ്ങിമരിച്ചെന്നാണ് കരുതുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest