Covid19
നിസര്‍ഗ തീവ്രരൂപത്തില്‍ ഇന്ന് ഉച്ചയോടെ മഹാരാഷ്ട്ര തീരത്ത് ആഞ്ഞുവീശും

തിരുവനന്തപുരം | അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തേക്ക് അടക്കുന്നു. ഉച്ചയോടെ മഹാരാഷ്ട്രയിലെ റായിഗഢ് ജില്ലയിലെ അലിബാഗിനു സമീപം കരതൊടും. മണിക്കൂറില്‍ 120 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. കൊവിഡ് മൂലം വലിയ പ്രതിസന്ധിയിലുള്ള മുംബൈ, റായ്ഗഢ്, പാല്‍ഘര്‍, താനെ ജില്ലകളില്‍ കാറ്റ് കനത്തനാശം വിതക്കുമെന്നാണ് കാലാവസ്ഥ വിഭാഗം പറയുന്നത്.
മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും ദേശീയദുരന്തനിവാരണ സേനയെ (എന്‍ ഡി ആര്‍ എഫ്) അയച്ചതായി ഡയറക്ടര്‍ ജനറല്‍ എസ് എന്‍ പ്രധാന്‍ പറഞ്ഞു. 33 സംഘങ്ങളെയാണ് ഇരുസംസ്ഥാനങ്ങളിലുമായി വിന്യസിച്ചത്. കൂടുതല്‍ സംഘങ്ങളെ തയ്യാറാക്കിനിര്‍ത്തി.
നിസര്‍ഗ ചുഴലിക്കാറ്റിന്റെ അലയൊലികള്‍ കേരള തീരുത്തുമുണ്ടാകും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സലാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 11.5 സെന്റീമീറ്റര്‍ വരെയുള്ള ശക്തമോ, 20.4 സെന്റീമീറ്റര്‍വരെ അതിശക്തമോ ആയ മഴപെയ്യും. ശനിയാഴ്ചവരെ കനത്തമഴ തുടരും. കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ കനത്ത മുഴ തുടരുകയാണ്.