Kerala
കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു

കോഴിക്കോട് | വിദേശത്തുനിന്നും എത്തി കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. ദുബൈയില്‍നിന്നും മെയ് 20ന് എത്തി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന 26കാരിയായ യുവതിയാണ് മരിച്ചത്.
മലപ്പുറം എടപ്പാള്‍ സ്വദേശിനിയാണ്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സ്രവം കൊവിഡ് പരിശോധനക്കയച്ചിട്ടുണ്ട്.
---- facebook comment plugin here -----