Connect with us

Kerala

ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ച സംഭവം: സൈബര്‍ പോലീസ് കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം | വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളില്‍ അവഹേളിക്കുന്ന രൂപത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ സൈബര്‍ പോലീസ് കേസെടുത്തു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതിനു പിന്നാലെ അധ്യാപകരെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. അതിരുകടന്ന ട്രോളുകളും കമന്റുകളും നിറഞ്ഞതോടെ, കൈറ്റ് വിക്ടേഴ്‌സ് സി ഇ ഒ. അന്‍വര്‍സാദത്ത് എ ഡി ജി പി. മനോജ് എബ്രഹാമിന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തില്‍ വനിതാ കമ്മീഷനും യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

അധ്യാപികമാരെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ കെ ശൈലജ ആഭ്യന്തര വകുപ്പിനെ സമീപിച്ചിരുന്നു. അധ്യാപികമാരെ പരിഹസിച്ചത് സംസ്‌ക്കാരശൂന്യരായ ചിലരാണെന്നും ഇത്തരക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Latest