Covid19
ഉത്ര വധം; സൂരജിന്റെ മാതാവും സഹോദരിയും കസ്റ്റഡിയില്‍

കൊല്ലം | അഞ്ചല്‍ സ്വദേശിനി ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ മുഖ്യപ്രതിയായ സൂരജിന്റെ മാതാവും സഹോദരിയും കസ്റ്റഡിയില്‍. പ്രതിയായ സൂരജിനെയും ഇന്നലെ അറസ്റ്റ് ചെയ്ത പിതാവ് സുരേന്ദ്രനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുരേന്ദ്രന്റെ മൊഴിയിലാണ് ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി അന്വേഷണ സംഘത്തിന് വ്യക്തമായത്.
പുനലൂരില്‍ നിന്ന് വനിതാ പോലീസ് സംഘം സുരജിന്റെ പറക്കോട്ടെ വീട്ടിലെത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരേയും കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് കൊണ്ടുപോയത്. ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടത്തിലും വധത്തിന് പിന്നിലെ ഗൂഢാലോചനയിലും ഇവര്‍ക്ക് പങ്കുള്ളതായാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.
ഇന്നലെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സ്വര്‍ണത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനായാണ് സൂരജിനെയും അച്ഛനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 92 പവനില്‍ 37 പവനാണ് പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തത്. സ്വര്‍ണം ഉത്രയുടെത് തന്നെയാണോ എന്നുറപ്പിക്കാന്‍ ഉത്രയുടെ അമ്മയെയും സഹോദരനെയും ക്രൈംബ്രാഞ്ച് സംഘം വിളിച്ചുവരുത്തിയിരുന്നു.