Covid19
താത്കാലിക ബസ് ചാര്‍ജ് വര്‍ധന പിന്‍വലിച്ചു: ഗതാഗത മന്ത്രി

തിരുവനന്തപുരം | കൊവിഡിനെ തുടര്‍ന്ന് താത്കാലികമായി വര്‍ധിപ്പിച്ച ബസ് ചാര്‍ജ് പിന്‍വലിച്ചെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ലോക്ക് ഡൗണിന് മുമ്പിലുള്ള നിരക്കായിരിക്കും ടിക്കറ്റിനായി ഈടാക്കുക. മുഴുവന്‍ സീറ്റിലും ആളുകളെ കയറ്റാം. എന്നാല്‍ മാസ്‌ക് നിര്‍ബന്ധമാണ്. നാളെ മുതല്‍ കെ എസ് ആര്‍ ടി സി അന്തര്‍ ജില്ല സര്‍വീസ് തുടങ്ങും. 2190 ഓര്‍ഡിനറി സര്‍വീസാണ് നടത്തുക. ആളുകളെ നിര്‍ത്തി യാത്ര അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് അന്തര്‍ ജില്ലകളിലേക്കുള്ള സ്വകാര്യ ബസ് സര്‍വ്വീസുകള്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ഇന്ന് സര്‍വീസ് ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് കെ എസ് ആര്‍ ടി സി നാളത്തേക്ക് മാറ്റിയത്.
---- facebook comment plugin here -----