Covid19
ജൂണ്‍ എട്ടിന് ശേഷം ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍: പ്രധാനമന്ത്രി

ന്യൂഡല്‍ഹി | ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ രാജ്യത്തിനാകുമെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. ഭാവി പ്രതിസന്ധികള്‍ നേരിടാന്‍ രാജ്യം സജ്ജമാമാണ്. ആത്മനിര്‍ഭര്‍ ഭാരതിലൂടെ രാജ്യ പുരോഗതിക്കായി അഞ്ച് മാര്‍ഗനിര്‍ദേശങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിക്ഷേപം, അടിസ്ഥാന സൗകര്യം, വികസനം, നൂതനാശയങ്ങള്‍, ദൃഢനിശ്ചയം എന്നിവയാണ് ആത്മനിര്‍ഭര്‍ ഭാരത് കെട്ടിപ്പെടുക്കാന്‍ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ എട്ടിന് ശേഷം ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നും ഡല്‍ഹിയില്‍ വ്യവസായ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്ന മോദിപറഞ്ഞു.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അകൃമതായ സമയത്താണ് രാജ്യം ലോക്ക്ഡൗണിലേക്ക് പോയത്. ജീവനന്‍ രക്ഷിക്കലായിരുന്നു. ഇതിനാണ് പ്രധാന്യം നല്‍കിയത്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ശക്തമായ നിലയിലാണ്. ലോകത്തിന് ഇപ്പോള്‍ ഇന്ത്യയില്‍ വിശ്വാസമുണ്ട്. കൊവിഡിനെതിരായ പോരാട്ടം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. കൊവിഡിനെ ജയിക്കാന്‍ ലോകത്തിന് കഴിയും. രാജ്യം ലോക്ക് ഡൗണില്‍ നിന്നും പുറത്തേക്ക് കടക്കുന്ന പാതയിലാണ്. സ്വയം പ്രാപ്തമാകലാണ് രാജ്യത്തിന്റെ ലക്ഷ്യം. ചെറുകിട, സൂക്ഷമ വ്യവസായ മേഖലയില്‍ ഉണര്‍വിന് കൂടുതല്‍ നടപടികള്‍ കൈകൊള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞു.