Connect with us

Covid19

കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തകയുടെ ആത്മഹത്യാ ശ്രമം: ഹെല്‍ത്ത് ഇന്‍സ്‌പെക്ടറടക്കം നാല് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കണ്ണൂര്‍ | ജില്ലയിലെ ന്യൂമാഹിയില്‍ ക്വാറന്റൈനിലുള്ള ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടറടക്കം നാല് പേരാണ് പിടിയിലായത്. ന്യൂമാഹി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയാണ് രക്ത സമ്മര്‍ദം കുറക്കാനുള്ള 20 ഗുളികള്‍ ഒരുമിച്ച് കഴിച്ച് ആത്മഹത്യക്ക് ശ്രമച്ചച്ചത്. ക്വാറന്റീന്‍ ലംഘിച്ചെന്ന് കുറ്റപ്പെടുത്തി അറസ്റ്റിലായവര്‍ മാനസികമായി പീഡിപ്പിച്ചതിനാലാണ് ആത്മഹത്യ ശ്രമമെന്നാണ് പരാതി. ഇവരെ ക്വാറന്റൈനിലാക്കണമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ബി ജെ പിയും സമരവും തുടങ്ങിയിരുന്നു.

ബെംഗളൂരുവില്‍ നിന്ന് ഈ മാസം 19ന് വന്ന സഹോദരി സമ്പര്‍ക്കം പുലര്‍ത്തിയവരുമായി ആരോഗ്യ പ്രവര്‍ത്തക അടുത്ത് ഇടപഴകിയെന്നും ഇവരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കണമെന്നുമായിരുന്നു കോണ്‍ഗ്രസ്, ബി ജെ പി പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. ഇവര്‍ക്ക് സമ്പര്‍ക്കമില്ലെന്നും ക്വാറന്റീന്‍ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും ന്യൂമാഹി പഞ്ചായത്ത് വിശദീകരിച്ചു.

കോണ്‍ഗ്രസും ബിജെപിയും സമരം തുടങ്ങിയതിന് പിന്നാലെ വെള്ളിയാഴ്ച രാത്രി രക്തസമ്മര്‍ദ്ദം കുറയാനുള്ള ഗുളികകള്‍ അമിതമായി കഴിച്ച് ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു. കൊവിഡ് തുടങ്ങിയത് മുതല്‍ ലീവ് പോലുമെടുക്കാതെ ജോലി ചെയ്ത തനിക്കെതിരെ സഹപ്രവര്‍ത്തകന്‍ അപവാദ പ്രചാരണം നടത്തിയെന്ന് വാട്‌സപ്പില്‍ കുറിച്ചായിരുന്നു ആത്മഹത്യ ശ്രമം. സഹപ്രവര്‍ത്തകര്‍ക്കയച്ച കുറിപ്പില്‍ പൊതുപ്രവര്‍ത്തകനടക്കം നാല് പേരായിരിക്കും മരിച്ചാല്‍ ഉത്തരവാദികള്‍ എന്നുമുണ്ടായിരുന്നു.

 

Latest