Kerala
ഉത്ര വധം: പ്രതിയുടെ മാതാവിനേയും സഹോദരിയേയും അറസ്റ്റ് ചെയ്‌തേക്കും

പത്തനംതി | ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസിലെ മുഖ്യപ്രതി സൂരജിന്റെ കുടുംബം ഒന്നാകെ പ്രതിപ്പട്ടികയില്‍ വരാന്‍ സാധ്യത. സൂരജിന്റെ പിതാവിനെ ഇന്നലെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘം അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. ഇരുവരോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫോറന്‍സിക് പരിശോധനക്കായി സൂരജിന്റെ കിടപ്പുമുറി സീല്‍ചെയ്തു. കിടക്കവിരി ഉള്‍പ്പടെ സൂരജിന്റെ കുടുംബം നശിപ്പിച്ചതായാണ് സൂചന. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്‌ലിന് ശേഷമായിരുന്നു സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. അച്ഛന് കാര്യങ്ങളെല്ലാം അറിയാമെന്ന് സൂരജ് മൊഴി നല്‍കിയിരുന്നു.
മരിച്ച ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ ഇന്ന് കണ്ടെത്തിയിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് സ്വര്‍ണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കാണിച്ച് കൊടുത്തത്. കൊലപാതകത്തിന് മുന്‍പ് ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് സൂചന.