Connect with us

Covid19

സഊദിയില്‍ 1,881 പേര്‍ക്കു കൂടി കൊവിഡ്; 22 മരണം

Published

|

Last Updated

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ 1,881 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. 22 പേര്‍ മരിച്ചു. മക്ക, ജിദ്ദ, ദമാം, തബുക്, അല്‍-സുലൈല്‍ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗബാധിതരില്‍ 1,864 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 64,306 ആയി.

കൊവിഡ് ബാധിച്ച് 22,311 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 461 പേരുടെ നില ഗുരുതരമാണ്. കൊവിഡ് ബാധിതരെ കണ്ടെത്തുന്നതിനായി 838,623 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയതെന്നും മന്ത്രാലയം അറിയിച്ചു.

Latest