Connect with us

National

പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം ഓണ്‍ലൈനായി നടത്താന്‍ നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം ഓണ്‍ലൈനായി നടത്താന്‍ നീക്കം. രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡുവും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും
തമ്മില്‍ ഇന്ന് ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ ആലോചന നടത്തിയത്. കൊവിഡ് വ്യാപകമായ പശ്ചാത്തലത്തില്‍ പാര്‍ലിമെന്റ് ഹാളില്‍ സമ്മേളനം നടത്തുന്നത് പ്രയാസകരമാണെന്നു കണ്ടാണ് വെര്‍ച്വല്‍ സമ്മേളനത്തിന് നീക്കം നടക്കുന്നത്.

ഒന്നിടവിട്ട ദിവസങ്ങളില്‍ പാര്‍ലിമെന്റ് മന്ദിരത്തില്‍ തന്നെ ഇരു സഭകളുടെയും സമ്മേളനം ചേരണമോ എന്ന ആലോചനയുമുണ്ട്. വിഷയം പാര്‍ലിമെന്ററി ചട്ടങ്ങള്‍ക്കായുള്ള റൂള്‍സ് കമ്മിറ്റിയുടെ പരിഗണനക്കു വിടാന്‍ ഇരു സഭകളുടെയും അധ്യക്ഷന്മാരുടെയും കൂടിക്കാഴ്ചയില്‍ തീരുമാനിച്ചു. പാര്‍ലിമെന്ററി കാര്യത്തിനായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിലാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

Latest