Connect with us

International

'എനിക്ക് ശ്വാസം മുട്ടുന്നു' പ്രതിഷേധം ലോകവ്യാപകമാകുന്നു

Published

|

Last Updated

ലണ്ടന്‍ | അമേരിക്കയില്‍ വെള്ള വംശജനായ പോലീസുകാരന്‍ കറുത്ത വംശജനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി കൊന്നതിനെ തുടര്‍ന്നുള്ള പ്രതിഷേധം ലോകവ്യാപകമാകുന്നു. ലണ്ടനില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. പാര്‍ലിമെന്റ് സ്‌ക്വയറിലെ ജംഗ്ഷനില്‍ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യാന്‍ പോലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

ന്യൂസിലാന്‍ഡില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ റാലി നടന്നു. ഓക്ക്‌ലാന്‍ഡ് സിറ്റിയിലാണ് സമാധാനപൂര്‍ണമായ പ്രതിഷേധ റാലിയുണ്ടായത്. അമേരിക്കയില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയ്ഡിന് നീതി നല്‍കുക, അടുത്തത് ഞങ്ങളാണോ? തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു അമേരിക്കന്‍ എംബസിക്ക് മുന്നിലെ പ്രതിഷേധം. അടുത്ത ദിവസം തന്നെ വെല്ലിംഗ്ടണില്‍ മെഴുകുതിരി തെളിച്ചുള്ള പ്രതിഷേധ പരിപാടിയുണ്ടാകും. അതിനിടെ, ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധ റാലി റദ്ദാക്കി.

അതേസമയം, അമേരിക്കക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ചൈനയും ഇറാനും രംഗത്തെത്തി. അമേരിക്കന്‍ സമൂഹത്തിന്റെ വിട്ടുമാറാത്ത രോഗമാണ് വംശീയത എന്നായിരുന്നു ചൈനയുടെ വിമര്‍ശനം. വംശീയ പ്രശ്‌നങ്ങളുടെ രൂക്ഷതയും അമേരിക്കയിലെ പോലീസ് അക്രമവുമാണ് അവിടെയുള്ള പ്രതിഷേധം കാണിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഴാഓ ലിജിയാന്‍ പറഞ്ഞു.

അമേരിക്കന്‍ ഉദ്യോഗസ്ഥരോടും പോലീസുകാരോടും പറയട്ടെ, നിങ്ങളുടെ ജനതക്കെതിരെയാ അക്രമം അവസാനിപ്പിക്കൂ, അവര്‍ ശ്വാസം വിടട്ടെ എന്നായിരുന്നു ടെഹ്‌റാന്റെ വിമര്‍ശനം.

Latest