Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ്; 18 പേര്‍ രോഗമുക്തരായി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ ഒരു കൊവിഡ് മരണം സംഭവിച്ചു. ഗള്‍ഫില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിനി സുലൈഖയാണ് മരിച്ചത്. ഹൃദ്രോഗി കൂടിയായിരുന്നു ഇവര്‍. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 55 പേരും പുറത്തു നിന്ന് വന്നവരാണ്. 18 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായി.

കാസര്‍കോട്- 14, മലപ്പുറം- 14, തൃശൂര്‍- 9, കൊല്ലം- 5, പത്തനംതിട്ട- 4, തിരുവനന്തപുര, എറണാകുളം 3 വീതം, ആലപ്പുഴ, പാലക്കാട് രണ്ടു വീതം, ഇടുക്കി- ഒന്ന് എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മലപ്പുറം- 7, തിരുവനന്തപുരം, കോട്ടയം 3 വീതം, പത്തനംതിട്ട പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍- ഒന്നു വീതം എന്നിങ്ങനെയാണ് നെഗറ്റീവായത്.

ഇതുവരെ സംസ്ഥാനത്ത് 1,326 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 708 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 1,39,661 പേര്‍ നിരീക്ഷണത്തിലാണ്. വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുമായി 1,38,397 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1,246 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 68,979 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 65,273 എണ്ണം രോഗബാധയില്ലെന്ന് വ്യക്തമായി.

ഇതുവരെ സെന്റിനെല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 13,470 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 13,037 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് നിലവില്‍ 121 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പുതുതായി പാലക്കാട്, കണ്ണൂര്‍ ജില്ലകളിലായി അഞ്ച് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. ഇന്ന് ഒമ്പത് കേരളീയര്‍ വിദേശത്ത് മരിച്ചു. ഇതുവരെ 210 മലയാളികളാണ് വിദേശത്ത്് മരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.