Connect with us

Kuwait

കുവൈത്തില്‍ കൊവിഡ് ബാധിച്ച് തലശ്ശേരി സ്വദേശി മരിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി   |കുവൈത്തില്‍ കൊവിഡ് ബാധിച്ച് തലശ്ശേരി സ്വദേശി മരിച്ചു.തലശ്ശേരി കതിരൂര്‍ സോഡമുക്ക് സ്വദേശി ബൈത്തുല്‍ ഖൈറില്‍ മൂപ്പന്‍ മമ്മൂട്ടിയാണ് (69) മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

ഭാര്യ: ഹഫ്‌സത്ത് കോറോത്ത്. മക്കള്‍: സാലിഹ്, സിറാജുദ്ധീന്‍ (ഇരുവരും കുവൈത്ത്), ഖൈറുന്നിസ, മെഹറുന്നിസ.

ഫര്‍വാനിയയില്‍ അബ്‌റാജ് എമിറേറ്റ്‌സ് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയാണ്. കൊവിഡ് പ്രോട്ടോകോള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം കുവൈത്തില്‍ നടക്കും

Latest