ചാരപ്രവര്‍ത്തനം; പാക് ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ഇന്ത്യ

Posted on: May 31, 2020 10:58 pm | Last updated: June 1, 2020 at 9:23 am

ന്യൂഡല്‍ഹി | പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനകം രാജ്യം വിടാന്‍ ഇന്ത്യ. ചാരപ്രവൃത്തിയില്‍ ഏര്‍പ്പെട്ടതിനാലാണ് ഇവരെ പുറത്താക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നയതന്ത്ര കാര്യാലയത്തിലെ അംഗങ്ങളായി തുടരാന്‍ ഇവരുടെ പ്രവൃത്തി കാരണം സാധിക്കില്ലെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സുരക്ഷാ ഏജന്‍സികളാണ് ഇവര്‍ ചാരപ്രവൃത്തി ചെയ്യുന്നതായി കണ്ടെത്തിയത്.

ALSO READ  അപൂര്‍വ കണ്ടെത്തലുമായി ഇന്ത്യയുടെ ആസ്‌ട്രോസാറ്റ്