Connect with us

Covid19

സൂപ്പറാണ് ഈ എം എല്‍ എ...

Published

|

Last Updated

അമൃത്സര്‍ | തന്റെ കാലാവധി തീരും വരെയുള്ള ശമ്പളം കൊവിഡ്- 19 പോരാട്ടത്തിനായി സംഭാവന ചെയ്ത് പഞ്ചാബിലെ യുവ എം എല്‍ എ. നവന്‍ശഹര്‍ നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രതിനിധി അംഗദ് സിംഗ് ആണ് ശേഷിക്കുന്ന കാലയളവിലെ ശമ്പളം മുഴുവന്‍ സംഭാവന ചെയ്യാന്‍ സന്നദ്ധത അറിയിച്ച് സ്പീക്കര്‍ക്ക് കത്തെഴുതിയത്.

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുകയും തന്റെ ലക്ഷ്യമാണെന്ന് അംഗദ് സിംഗ് പറഞ്ഞു. ലോകത്തെ എല്ലാ രാജ്യങ്ങളും കൊവിഡിന്റെ പിടിയില്‍ ഞെരിഞ്ഞമരുകയാണെന്നും തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ ഓരോ രാജ്യവും കഠിനാധ്വാനം ചെയ്യുകയാണെന്നും ഈ പശ്ചാത്തലത്തിലാണ് തന്റെ സംഭാവനയെന്നും സ്പീക്കര്‍ റാണ കെ പി സിംഗിന് എഴുതിയ കത്തില്‍ അംഗദ് സിംഗ് ചൂണ്ടിക്കാട്ടി.

തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ജനങ്ങള്‍ നിയമസഭയിലേക്ക് പ്രതിനിധികളെ വിജയിപ്പിക്കുന്നത്. സമ്പദ്ഘടന സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഈ സന്ദര്‍ഭത്തില്‍ നികുതിദായകന്റെ പണത്തില്‍ നിന്ന് ശമ്പളം പറ്റുന്നത് തുടരാന്‍ തന്റെ മനഃസാക്ഷി അനുവദിക്കുന്നില്ല. കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2022ലാണ് ഇനി പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പ്.

Latest