Connect with us

Covid19

ബിഹാറിലേക്കുള്ള ട്രെയിന്‍ റദ്ദാക്കി: പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം- പോലീസ് ലാത്തിവീശി

Published

|

Last Updated

പത്തനംതിട്ട |  ബിഹാറിലേക്കുള്ള ട്രെയിന്‍ യാത്രക്ക് തൊട്ടുമുമ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ വിവിധ ഭാഗങ്ങളില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. കോഴഞ്ചേരി പുല്ലാട്, അടൂര്‍ ഏനാത്ത്, ആനപ്പാറ എന്നിവിടങ്ങളില്‍ പ്രതിഷേധം നടത്താന്‍ ശ്രമിച്ച അതിഥി തൊഴിലാളികളെ പോലീസ് ലാത്തിവീശി ഓടിച്ചു.
തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നായിരുന്നു ബിഹാറിലേക്ക് ട്രെയിന്‍ ഏര്‍പ്പാടിക്കിയിരുന്നത്. ഇതു പ്രകാരം 1500 പേര്‍ക്ക് ബീഹാറിലേക്ക് പോകാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ജില്ലയില്‍ നിന്ന് പോകുന്നവര്‍ക്കുള്ള ഭക്ഷണമടക്കം ജില്ലാ ഭരണകൂടം തയ്യാറാക്കുകയും ചെയ്തിരുന്നു. ജില്ലയിലെ വിവിധ ഇടങ്ങളില്‍നിന്ന് തൊഴിലാളികളെ എത്തിക്കുന്നതിനുള്ള വാഹന സൗകര്യം വരെ തയ്യാറാക്കിയിരുന്നു.

എന്നാല്‍ ഇന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ നാളെയെ പുറപ്പെടുവെന്ന് അവസാനനിമിഷമാണ് അറിയിപ്പ് വന്നത്. ഇതേതുടര്‍ന്നാണ് തൊഴിലാളികള്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. കോഴഞ്ചേരിയിലെ പുല്ലാട്, അടൂര്‍ ഏനാത്ത്, പത്തനംതിട്ടയിലെ ആനപ്പാറ എന്നിവിടങ്ങളിലാണ് തൊഴിലാളികള്‍ സംഘടിച്ച പ്രതിഷേധിച്ചത്.പോലീസ് ഇടപെട്ടതോടെ ഇവര്‍ തിരിഞ്ഞ് പോയെങ്കിലും ആനപ്പാറയില്‍ തൊഴിലാളികള്‍ എങ്ങോട്ട് പേകണമെന്ന് അറിയാതെ നഗരത്തില്‍ വട്ടം ചുറ്റി. അത്യാവശ്യം വേണ്ട സാധനങ്ങളുമായി എല്ലാം കെട്ടിപ്പൊതിഞ്ഞാണ് ഇവര്‍ നാട്ടിലേക്ക് പോകാനായി ഇറങ്ങിയത്.

ഇനി സര്‍ക്കാര്‍ വാഹനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ തങ്ങള്‍ കാല്‍നടയായി നാട്ടിലേക്ക് പോകുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ആനപ്പാറയില്‍ ഇവര്‍ താമസിച്ചിരുന്ന സ്‌കൂള്‍ കെട്ടിടം ഒഴിഞ്ഞതിനെ തുടര്‍ന്ന് അടച്ചിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങള്‍ എങ്ങോട്ട് പോകുമെന്നാണ് തൊഴിലാളികള്‍ ചോദിക്കുന്നത്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

 

---- facebook comment plugin here -----

Latest