Connect with us

Kerala

ഉത്രയെ കൊലപ്പെടുത്തി ഇന്‍ഷ്വറന്‍സ് തുക കൈക്കലാക്കാനും സൂരജ് ശ്രമിച്ചു

Published

|

Last Updated

കൊല്ലം | അഞ്ചല്‍ ഉത്ര വധക്കേസില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. ഉത്രയെ(25) കൊലപ്പെടുത്തി ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനും പ്രതി സൂരജ് പദ്ധതിയിട്ടിരുന്നതായി സൂചന. ഉത്രയുടെ പേരില്‍ വന്‍തുകയുടെ ഇന്‍ഷ്വറന്‍സ് പോളിസി എടുത്തിരുന്നു. ഇതിന്റെ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.

ഉത്രക്കുണ്ടായിരുന്നു 98 പവന്‍ സ്വര്‍ണം കൈക്കലാക്കുന്നതിനൊപ്പം ഭീമമായ ഇന്‍ഷ്വറന്‍സ് തുകയും തട്ടിയെടുക്കാന്‍ സൂരജ് ലക്ഷ്യമിടുകയായിരുന്നുവെന്നാണ് വിവരം. അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് സൂരജ് ഇക്കര്യം പറഞ്ഞത്. ഒരു വര്‍ഷം മുമ്പ് ഉത്രയുടെ പേരിലെടുത്ത എല്‍ ഐ സി പോളിസിയുടെ നോമിനി സൂരജ് ആണ്.

ഉത്രക്കെതിരെയുള്ള ആദ്യ കൊലപാതക ശ്രമത്തിന് ശേഷം ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം സൂരജ് എടുത്തിരുന്നു. ഈ സ്വര്‍ണം എന്തുചെയ്‌തെന്ന് അറിയില്ലെന്നാണ് സൂരജിന്റെ മാതാപിതാക്കള്‍ പറയുന്നത്.

സൂരജിന്റെയും ഇയാള്‍ക്ക് പാമ്പിനെ നല്‍കിയ സുരേഷിന്റെയും കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കാനിക്കും. കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.

---- facebook comment plugin here -----

Latest