Connect with us

Covid19

ഉംറ തീര്‍ഥാടനത്തിന് അനുമതിയില്ല; ഹറമിലേക്കുള്ള പ്രവേശന വിലക്കും തുടരും

Published

|

Last Updated

ദമാം | കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉംറ തീര്‍ഥാടനത്തിന് മാര്‍ച്ച് ആദ്യവാരത്തില്‍ ഏര്‍പ്പെടുത്തിയ താത്ക്കാലിക വിലക്ക് തുടരുമെന്ന് സഊദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതു വരെ ഹറമിലേക്കുള്ള പ്രവേശനത്തിനും ഉംറ തീര്‍ഥാടനത്തിനുമുള്ള വിലക്ക് നിലനില്‍ക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സമിതി നല്‍കുന്ന ശിപാര്‍ശകള്‍ക്ക് അനുസൃതമായി കൊവിഡ് നടപടിക്രമങ്ങള്‍ അവലോകനം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, പ്രവാചക നഗരിയായ മസ്ജിദുന്നബവി ജുമുഅ, ജമാഅത്ത് നിസ്‌കാരങ്ങള്‍ക്ക് മാത്രമായി തുറക്കും.
മക്കയില്‍ നടപ്പിലാക്കിയിരിക്കുന്ന കര്‍ഫ്യൂവില്‍ ഞായറാഴ്ച മുതല്‍ രണ്ട് ഘട്ടങ്ങളിലായി ഇളവ് നല്‍കും. നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.

Latest