Connect with us

Covid19

മലപ്പുറം ജില്ലയില്‍ ഇന്ന് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കൊവിഡ്

Published

|

Last Updated

മലപ്പുറം | മലപ്പുറം ജില്ലയിൽ ഒരു കുടുംബത്തിലെ നാല് പേരുൾപ്പെടെ  എട്ട് പേര്‍ക്ക് കൂടി ഇന്ന്  കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്ന് മെയ് 21 ന് വീട്ടിലെത്തിയ പരപ്പനങ്ങാടി സ്വദേശി 60 കാരന്‍, ഇദ്ദേഹത്തിന്റെ മരുമകള്‍ 30 വയസുകാരി, ഇവരുടെ മക്കളായ മൂന്ന് വയസുകാരി, മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞ്, മുംബൈയില്‍ നിന്ന് മെയ് 16 ന് എത്തിയ തെന്നല തറയില്‍ സ്വദേശി 41 കാരന്‍, മുംബൈയില്‍ നിന്നുതന്നെ മെയ് 22 ന് എത്തിയ വെളിയങ്കോട് വടക്കേപ്പുറം സ്വദേശി, മസ്‌കറ്റില്‍ നിന്ന് കണ്ണൂര്‍ വഴി മെയ് 23 ന് ജില്ലയിലെത്തിയ ചേളാരി പാടാത്താലുങ്ങല്‍ സ്വദേശി 43 കാരന്‍, ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ നിന്ന് മെയ് എട്ടിന് എത്തിയ വള്ളിക്കുന്ന് ആലിന്‍ചുവട് കൊടക്കാട് സ്വദേശി 37 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധ. ഇവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ ഡി എം എന്‍ എം മെഹറലി അറിയിച്ചു. ഇവരില്‍ പരപ്പനങ്ങാടി സ്വദേശി 60 കാരന്റെ ഭാര്യക്കും മകനും മെയ് 26 ന് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.

വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Latest