Covid19
സി പി എമ്മിനെ ചതിച്ചാല്‍ ദ്രോഹിക്കുമെന്ന് പി കെ ശശിയുടെ മുന്നറിയിപ്പ്

പാലക്കാട് | വിവാദ പ്രസ്താവനയുമായി സി പി എം നേതാവും ഷൊര്‍ണൂര്‍ എം എല്‍ എയുമായ പി കെ ശശി. പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നവരേ എപ്പോഴും സംരക്ഷിക്കും എന്നാല്‍ ചതിച്ചിട്ട് പോകുന്നവരെ ദ്രാഹിക്കും എന്നതാണ് പാര്‍ട്ടി നയമെന്നുമായിരുന്നു ശശിയുടെ പ്രസ്താവന. കരിമ്പുഴയില്‍ മുസ്‌ലീം ലീഗില്‍ നിന്നു രാജിവച്ച് സി പി എമ്മില്‍ ചേര്‍ന്നവരെ അഭിവാദ്യം ചെയ്യുകയായിരുന്നു ശശി. പാര്‍ട്ടി ഓഫീസിനുള്ളില്‍വെച്ചാണ് അദ്ദേഹം ഇത്തരം പ്രസ്താവന നടത്തിയത്. ഇത് രഹസ്യമായി ചിത്രീകരിച്ച് യോഗത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ പുറത്തുവിടുകയായിരുന്നു.
ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെയാണ് ഇത്തരം ഒരു യോഗം പാര്‍ട്ടി ഓഫീസില്‍ ചേര്‍ന്നത്. 50 ഓളം പേര്‍ ലീഗില്‍ നിന്ന് രാജിവെച്ച് സി പി എമ്മില്‍ ചേര്‍ന്നതയാണ് റിപ്പോര്‍ട്ട്. ഇത്രയും ആളുകള്‍ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ ഇത് നിരോധനാജ്ഞയുടേയും കൊവിഡ് പ്രോട്ടോകോളിന്റേയും ലംഘനമാണ്. വിഷയം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ശശിയും പാര്‍ട്ടിയും പ്രതിരോധത്തിലായിരിക്കുകയാണ്.
കരിമ്പുഴ പഞ്ചായത്ത് പതിനാറാം വാര്‍ഡ് അംഗം രാധാകൃഷണന്റെ നേതൃത്വത്തില്‍ 50 പേര്‍ മുസ്‌ലീം ലീഗില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞദിവസം സി പി എമ്മില്‍ ചേരുകയായിരുന്നു.