Connect with us

Organisation

മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ കാന്തപുരത്തിന് അഭിനന്ദനം

Published

|

Last Updated

കോഴിക്കോട് | മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ കാന്തപുരത്തിന് അഭിനന്ദനം.
ലോകത്തെ മുസ്‌ലിം ന്യൂനപക്ഷ രാജ്യങ്ങളുടെ കൂട്ടായ്മയായ വേൾഡ് മുസ്‌ലിം കമ്മ്യൂണിറ്റീസ് കൗൺസിൽ ചെയർമാൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ നേരിൽ വിളിച്ചു അഭിനന്ദനം അറിയിച്ചു.
ഇന്ത്യയിൽ ഇസ്‌ലാമിന്റെ ശരിയായ ദൗത്യം പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധേയമായ പങ്കാണ് ഗ്രാൻഡ് മുഫ്തി വഹിക്കുന്നതെന്ന് ഡോ. നുഐമി പറഞ്ഞു.

വേൾഡ് മുസ്‌ലിം കമ്മ്യൂണിറ്റീസ് കൗൺസിലിന്റെ ലക്ഷ്യങ്ങളിൽ മുഖ്യമാണ് ഇന്ത്യൻ മുസ്‌ലിംകളുടെ ഉന്നമനവും വൈജ്ഞാനിക പുരോഗതിയും. അതിനായി ലോക മുഖ്യധാരാ മുസ്‌ലിം കൂട്ടായ്മകളുടെ ഭാഗമായി ഗ്രാൻഡ് മുഫ്തി നിർവഹിക്കുന്ന ദൗത്യം വളരെ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ ദുരന്തം പെട്ടെന്ന് മാറാനും ലോകത്ത് സമാധാനവും സന്തോഷവും കൈവരാനും പ്രാർഥന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest