National
മൂന്ന് പതിറ്റാണ്ടിനിടയിലെ ശക്തമായ വെട്ടുകിളി ആക്രമണ ഭീഷണിയില്‍ രാജ്യം

ന്യൂഡല്‍ഹി | കൊവിഡ് പ്രതിസന്ധിയില്‍ ഉഴലുന്നതിനിടെ, പടിഞ്ഞാറന്‍, മധ്യ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ മരുഭൂമിയില്‍ കാണുന്ന വെട്ടുകിളികളുടെ
ആക്രമണ ഭീഷണിയില്‍. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളാണ് ഇപ്പോള്‍ ആക്രമണ ഭീഷണിയിലുള്ളത്. നേരത്തേ രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളില്‍ വെട്ടുകിളികള്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു.
മൂന്ന് പതിറ്റാണ്ടിനിടയിലെ ശക്തമായ വെട്ടുകിളി ആക്രമണമായാണ് ഇതിനെ കണക്കാക്കുന്നത്. ബുധനാഴ്ച വരെ രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലുമായി 47000 ഹെക്ടര്‍ സ്ഥലത്ത് വെട്ടുകിളി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറുകള്‍ നടത്തിയിട്ടുണ്ട്. പ്രത്യേക സ്‌പ്രേയിംഗ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 11 കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്.
---- facebook comment plugin here -----