Connect with us

Saudi Arabia

സഊദിയില്‍ കൊവിഡ് ബാധിച്ച് 12 പേര്‍ കൂടി മരിച്ചു; 2,782 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

ദമാം  | സഊദിയില്‍കൊവിഡ് ബാധിച്ച് 12 പേര്‍ മരിച്ചു. കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 2,782 പേര്‍ രോഗമുക്തി നേടിയതായും 1,931 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയ വക്താവ് റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

76,726 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത് .48,450 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട് .27,865 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ് ,ഇവരില്‍ 397 പേരുടെ നില ഗുരുതരമായതിനാല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. പുതുതായി രോഗം സ്ഥിതീകരിച്ചവരില്‍ 55% വിദേശികളും , 45% സ്വദേശികളുമാണ്

കൊവിഡ് ബാധിതരെ കണ്ടെത്തുന്നതിനായി ആരോഗ്യ മന്ത്രാലയം നടത്തിവരുന്ന ഫീല്‍ഡ് പരിശോധന 38 ദിവസം പിന്നിട്ടതോടെ 7,38,743 കോവിഡ് പരിശോധനകളാണ് പൂര്‍ത്തിയായത് . മരണപെട്ടവരില്‍ മൂന്നുപേര്‍ സ്വദേശികളും ഒന്‍പത് പേര്‍ വിദേശികളുമാണ് .മക്കയില്‍ എട്ട് പേരും, മദീനയില്‍ ,ജിദ്ദ , ദമാം , ത്വാഇഫ് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 411 ആയി . മരണപ്പെട്ടവര്‍ 45നും 76നും ഇടയില്‍ പ്രായമുള്ളവരാണ്,

കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് മക്കയിലാണ് ,190 പേര്‍. ജിദ്ദയില്‍ 115,മദീനയില്‍ 44 ,റിയാദില്‍ 22, ദമാം 11,ഹുഫൂഫ് 4, അല്‍ഖോബാര്‍ 3, അല്‍ ജുബൈല്‍ 3, ബുറൈദ 3, ത്വാഇഫ് 3, ബൈഷ് 2, ജീസാന്‍, ഖത്വീഫ്, ഖമീസ് മുശൈത്ത് ,അല്‍ബദാഇ, തബൂക്ക്, വാദി ദവാസിര്‍, യാമ്പു , റഫ്ഹ , അല്‍ഖര്‍ജ്, അല്‍ നാരിയ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് രോഗം ബാധിച്ച് മരിച്ചത്.

Latest