Connect with us

Malappuram

പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി എസ് വൈ എസ് മാസ്‌കുകള്‍ നിര്‍മിച്ചു നല്‍കി

Published

|

Last Updated

മലപ്പുറം | എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷ പ്രമാണിച്ച് മലപ്പുറം ഗേള്‍സ് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാവശ്യമായ മാസ്‌കുകള്‍ എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റി നിര്‍മിച്ചു നല്‍കി. എസ് വൈ എസ് സോണ്‍ സാന്ത്വനം സെക്രട്ടറി കെ ആര്‍ സഖാഫി പഴമള്ളൂര്‍, സേവനം സെക്രട്ടറി ബദ്‌റുദ്ധീന്‍ കോഡൂര്‍ എന്നിവര്‍ പ്രിന്‍സിപ്പള്‍ മനോജിന്് കൈമാറി.

നേരത്തെ മലപ്പുറത്തെ പോലീസ്, ഹെല്‍ത്ത്, ഫയര്‍ ഫോഴ്‌സ്, മാധ്യമ വിഭാഗം, കലക്ടറേറ്റ് തുടങ്ങിയ മേഖലയിലുള്ള അവശ്യ ജീവനക്കാര്‍ക്ക് അയ്യായിരം മാസ്‌കുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. ലോക്ഡൗണ്‍ കാലയളവില്‍ രോഗികള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിച്ചും പ്രവാസികള്‍ക്കാവശ്യമായ മരുന്നുകള്‍ എത്തിച്ചു നല്‍കിയും എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ മാതൃകയായിരുന്നു. ചടങ്ങില്‍ അധ്യാപകരായ അലവിക്കുട്ടി വെള്ളില, രാജശ്രീ എന്നിവര്‍ സംബന്ധിച്ചു. വിവിധ മേഖലകളില്‍ സഹായങ്ങളെത്തിക്കാന്‍ എസ് വൈ എസ് സോണ്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

Latest