Saudi Arabia
ഞായറാഴ്ച മുതല്‍ സഊദിയിലെ പള്ളികള്‍ ജുമുഅഃ , ജമാഅത്ത് നിസ്‌കാരങ്ങള്‍ക്കായി തുറക്കും

ദമാം | ഞായറാഴ്ച മുതല്‍ സഊദിയിലെ പള്ളികള്‍ പ്രാര്‍ഥനക്കായി തുറക്കും. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ആരോഗ്യ നിയന്ത്രങ്ങള്‍ക്ക് ഇളവ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
നിലവില്‍ ഇരുഹറമുകളില്‍ മാത്രമാണ് ജുമുഅഃ , ജമാഅത്ത് നിസ്‌കാരങ്ങള്‍ നടക്കുന്നത് . രാജ്യത്തെ മുഴുവന്‍ പള്ളികളിലും ബാങ്ക് വിളി മാത്രമാണ് നില നില്‍ക്കുന്നത് . മെയ് 31 മുതല്‍ ജൂണ്‍ 20 വരെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് പാലിച്ച് കൊണ്ട് ഘട്ടം ഘട്ടമായി പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുന്നത്.
നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതോടെ ജമാഅത്ത് നിസ്‌കാരങ്ങള്‍, വെള്ളിയാഴ്ചയിലെ ജുമുഅഃ നിസ്‌കാരങ്ങള്‍ ഞായറാഴ്ച മുതല്‍ പുനഃരാരംഭിക്കും .മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിയന്ത്രങ്ങള്‍ തുടരുമെന്നും മന്ത്രാലയം അറിയിച്ചു . നിലവിലെ സാഹചര്യങ്ങള്‍ പഠിച്ച ശേഷം ജൂണ്‍ 20 ശേഷമായിരിക്കും മക്കയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുക