Covid19
കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു

അബുദാബി | കോവിഡ് രോഗ ബാധയെത്തുടര്‍ന്ന് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ മരിച്ചു. അടൂര്‍ തെങ്ങമം ശ്രീനന്ദനത്തില്‍ ജെ ജയചന്ദ്രന്‍ നായര്‍ (51), കാസര്‍കോട് വടക്കേപറമ്പ് സ്വദേശി പി കെ ഇസ്ഹാഖ് (48 ) എന്നിവരാണ് മരിച്ചത്. ജയചന്ദ്രന്‍ നായര്‍ അബുദാബി ഓയില്‍ ഫീല്‍ഡ് സര്‍വീസസ് എന്ന കമ്പനിയില്‍ ലോജിസ്റ്റിക് സൂപ്പര്‍വൈസറായിരുന്നു .ഭാര്യ:പ്രിയ. മക്കള്‍: ആകാശ്, അക്ഷിത.
അബുദാബി ബനിയാസില്‍ ചികിത്സയിലായിരുന്ന ഇസ്ഹാഖ് കഴിഞ്ഞ രണ്ട് ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. ബനിയാസില്‍ അറബിയുടെ വീട്ടില്‍ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. മൃതദേഹം അബുദാബി ബനിയാസില്‍ തന്നെ മറവും ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. എട്ട് മാസം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് തിരിച്ച് പോയത്.
പരേതരായ അബ്ദുറഹ്മാന്‍ ഹാജിയുടെയും സാറാമ്മയുടെ മകനാണ്. ഭാര്യ: നസീമ. മക്കള്‍: ഇര്‍ഫാന്‍ (നാലാം ക്ലാസ് വിദ്യാര്‍ഥി ), ഇര്‍ഷാന (രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി), ഇസാം. സഹോദരങ്ങള്‍: മുഹമ്മദലി (അതിഞ്ഞാല്‍ ), സുഹറ (ഉദുമ), റംല (അതിഞ്ഞാല്‍).
ഗള്‍ഫില്‍ ഇതിനകം 119 മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.