Covid19
കൊവിഡിന് മുമ്പില്‍ മുട്ടുകുത്തി ലോകം; രോഗബാധിതര്‍ 56 ലക്ഷത്തിലേക്ക്

ന്യൂയോര്‍ക്ക് | ലോകാരോഗ്യ സംഘടന മാഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 സംഹാരതാണ്ഡവം തുടരുന്നു. ഇതിനകം 55,87,129 പേര്‍ വൈറസിന്റെ പിടിയിലായി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെങ്കില്‍ 347000ത്തില്‍പ്പരം പേരുടെ ജീവനും വൈറസെടുത്തു. ഇന്നോളം കണ്ടിട്ടില്ലാത്ത പ്രതിസന്ധി മറികടക്കാനാകാതെ ലോകരാജ്യങ്ങള്‍ പകച്ച് നില്‍ക്കുകയാണ്. ലോകത്തെ ഏറ്റവും ശക്തരായ അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് കടക്കുകയാണ്. അമേരിക്കയില്‍ 17 ലക്ഷം പേര്‍ വൈറസ് ബാധിതരായി.
മറ്റൊരു പ്രമുഖ രാജ്യമായ റഷ്യയിലും സ്ഥിതി മറിച്ചല്ല. ഓരോ ദിവസവും കൊവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ധിച്ച് ഇപ്പോള്‍ രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് റഷ്യയുള്ളത്. 24 മണിക്കൂറിനിടെ മാത്രം റഷ്യയില്‍ എണ്ണായിരത്തി തൊള്ളായിരത്തി നാല്‍പ്പത്തിയാറ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബ്രിട്ടന് പ്രതീക്ഷയേകി തുടര്‍ച്ചയായി രണ്ടാം ദിവസവും മരണ സംഖ്യയില്‍ ഗണ്യമായ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ലോക്ക് ഡൗണ്‍ നിയന്ത്രങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവ് വരുത്തി. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ബ്രസീലില്‍ 11280 പേര്‍ക്ക് രോഗം ബാധിച്ചു. എന്നാല്‍ സ്‌പെയിനില്‍ പുതിയ രോഗികളില്ലാത്തത് ആശ്വാസമായി.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രസീലില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തി. അതേസമയം, വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ചൈനയുടെ ശാസ്ത്രീയ പരിശോധനകളെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു.