Connect with us

Uae

വ്യത്യസ്ത മതത്തില്‍പ്പെട്ട എട്ട് നിര്‍ധന യുവതികള്‍ക്ക് മംഗല്യം ഒരുക്കി പ്രവാസി വ്യവസായി

Published

|

Last Updated

അബുദാബി|  വ്യത്യസ്ത മതങ്ങളില്‍നിന്നുള്ള എട്ട് നിര്‍ധന മംഗല്യത്തിന് സാക്ഷിയായി ആമ്പല്ലൂര്‍ മുസ്ലിം ജമാഅത്ത് അങ്കണം. വ്യവസായിയും അബുദാബി മുസഫ യിലെ ലൈല ഗ്രൂപ്പ് എം ഡി യുമായ ആമ്പല്ലൂര്‍ എം ഐ ഷാനവാസാണ് സമൂഹ വിവാഹം ഒരുക്കിയത്.

ജാതിക്കും മതത്തിനും അതീതമായി പള്ളി മുറ്റത്ത് നടന്ന വിവാഹങ്ങള്‍ പൂര്‍ണമായും ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് നടന്നത്. റമസാനിലെ ലൈലത്തുല്‍ ഖാദറിന്റെ ദിവസം സമൂഹ വിവാഹം നടത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് എം എ ഷാനവാസ് വ്യക്തമാക്കി. അഞ്ചു പവനും,ഒരു ലക്ഷം രൂപയും,മൂന്ന് ജോഡി വസ്ത്രങ്ങളുമാണ് വധു വരന്മാര്‍ക്ക് നല്‍കിയത്. ജാതിയും മതവും നോക്കാതെയാണ് സമൂഹ വിവാഹം ഒരുക്കിയിട്ടുള്ളത് -അദ്ദേഹം കൂട്ടി ചേര്‍ത്തു. മുസ്ലിം, ഹിന്ദു, കൃസ്ത്യന്‍ മത വിഭാഗങ്ങളില്‍ നിന്നാണ് യുവതികളെ തിരഞ്ഞെടുത്തത്.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ വധുവരന്മാര്‍ക്ക് ഹാരവും മംഗള പത്രവും കൈമാറി. വിവാഹിതരായ പെണ്‍കുട്ടികള്‍ക്കുള്ള സ്വര്‍ണാഭരണങ്ങള്‍ എം ഐ ഷാനവാസിന്റെ ഭാര്യ ബിജിന ഷാനവാസ് വിതരണം ചെയ്തു. പ്രമുഖ മതപണ്ഡിതന്മാരായ സിദീഖ് സഖാഫി,ചെറിയന്‍കീഴ് നൗഷാദ് ബാഖവി, നേമം സിദീഖ് ഫസി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.