Connect with us

Kerala

ഉത്രയെ കൊലപ്പെടുത്തിയത് സ്വത്ത് കൈക്കലാക്കി മറ്റൊരു വിവാഹം കഴിക്കാന്‍; സൂരജും പാമ്പ് പിടുത്തക്കാരനും അറസ്റ്റില്‍

Published

|

Last Updated

കൊല്ലം | അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) കുടുംബ വീട്ടിലെ കിടപ്പു മുറിയില്‍ പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജിനേയും ഇയാള്‍ക്ക് പാമ്പിനെ നല്‍കിയ സുരേഷ് എന്ന പാമ്പ് പിടുത്തകാരനേയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവ് സൂരജ് സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. ഉത്രയെ ഇല്ലാതാക്കി സ്വത്തും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി മറ്റൊരാളെ വിവാഹം ചെയ്യാനുള്ള പദ്ധതിയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

സംഭവ ദിവസം പാമ്പിനെ ഡബ്ബയിലാക്കി ബാഗില്‍ കിടപ്പ് മുറിയിലെത്തിക്കുകയായിരുന്നു. രാത്രി ഉത്ര ഉറങ്ങവെ കട്ടിലിനടിയിലെ  ബാഗില്‍നിന്നും പാമ്പിനെ പുറത്തെടുത്ത് ഉത്രയുടെ ദേഹത്തേക്ക് ഇട്ടു. മൂര്‍ഖന്‍ പാമ്പ് രണ്ട് തവണ ഉത്രയെ കടിക്കുന്നത് സൂരജ് നോക്കി നില്‍ക്കുകയും മരണം ഉറപ്പാക്കുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. മൂന്ന് മാസം നീണ്ടുനിന്ന ഗൂഢാലോചനക്കൊടുവിലാണ് സൂരജ് കൃത്യം നടത്തിയത്. പാമ്പ് പിടുത്തക്കാരില്‍നിന്നു പതിനായിരം രൂപക്കാണ് പാമ്പിനെ വിലക്കു വാങ്ങിയത്. മാര്‍ച്ച് രണ്ടിനു സൂരജിന്റെ വീട്ടില്‍വച്ചു ഉത്രക്കു പാമ്പ് കടിയേറ്റിരുന്നു. ചികിത്സക്കും വിശ്രമത്തിനുമായാണു ഉത്രയുടെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ ഏഴിനു ഉത്രക്കു വീണ്ടും പാമ്പ് കടി ഏല്‍ക്കുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ ഉത്രയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും

---- facebook comment plugin here -----

Latest