Connect with us

Covid19

ചക്ക വീണ് പരുക്കേറ്റ് പരിയാരത്ത് ചികിത്സ തേടിയ യുവാവിന് കൊവിഡ്

Published

|

Last Updated

കണ്ണൂര്‍ | തലയില്‍ ചക്ക വീണ് പരുക്കേറ്റ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ ആള്‍ക്ക് പരിശോധനയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിലെ ബേളൂര്‍ സ്വദേശിയായ 43കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇയാള്‍ക്ക് രോഗ ലക്ഷണം ഉണ്ടായിരുന്നില്ല. വിദേശത്ത് നിന്ന് എത്തിയവരുമായോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമായോ ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം. ഇത് ഏറെ ആശങ്ക ഉയര്‍ത്തുന്നുണ്ട്.

സമാന രീതിയില്‍ മറ്റ് രോഗങ്ങള്‍ക്ക് പരിയാരത്ത് ചികിത്സ തേടിയ രണ്ട് പേര്‍ക്ക് നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കൊവിഡ് ലക്ഷണങ്ങളില്ലാതെ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. മുന്‍കരുതലിന്റ ഭാഗമായാണ് ഇവരുടെ സ്രവം ആശുപത്രി അധികൃതര്‍ പരിശോധനക്കയച്ചത്.

പേരാവൂരിനടുത്ത് വാഹനപകടത്തില്‍ പരിക്കേറ്റ് പരിയാരത്ത് ചികിത്സ തേടിയ പുതുച്ചേരി സ്വദേശിക്കും പ്രസവ ചികിത്സക്കെത്തിയ അയ്യങ്കുന്നിലെ ആദിവാസി യുവതിക്കും പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Latest