സഊദിയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല; ചെറിയ പെരുന്നാള്‍ ഞായറാഴ്ച

Posted on: May 22, 2020 9:57 pm | Last updated: May 22, 2020 at 9:58 pm

മാം | സഊദിയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല. വെള്ളിയാഴ്ച്ച മാസപ്പിറവി നിരീക്ഷണ സമിതികളുടെ നേതൃത്വത്തില്‍ റിയാദ് ഗവര്‍ണറേറ്റിലെ ഹോത്ത ബനീ തമീം, തുമൈര്‍, അല്‍ ബുഖൈരിയ തുടങ്ങിയ മാസപ്പിറവി കാണുന്നതിന് വിപുലമായ സകര്യങ്ങളായിരുന്നു ഒരുക്കിയിരുന്നത്.

നേരത്തെ, വിശ്വാസികളോട് ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ശനിയാഴ്ച റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കി ഞായറാഴ്ചയായിരിക്കും സഊദിയില്‍ ഈദുല്‍ ഫിത്വര്‍.