ഹൃദയാഘാതം; റിയാദില്‍ രണ്ട് മലയാളികള്‍ മരിച്ചു

Posted on: May 22, 2020 9:34 pm | Last updated: May 22, 2020 at 9:34 pm

ദമാം | ഹൃദയാഘാതം മൂലം കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍ സഊദിയിലെ റിയാദില്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി കെ പി സുരേന്ദ്രന്‍ (59), മലപ്പുറം വെളിമുക്ക് പടിക്കല്‍ സ്വദേശി മേലോട്ടില്‍ അബ്ദുല്‍ അസീസ് (51) എന്നിവരാണ് മരിച്ചത്. റിയാദ് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ സുരേന്ദ്രന്‍ കഴിഞ്ഞ രണ്ട് ദിവസമായി ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് താമസസ്ഥലത്ത് വെച്ച് മരണം സംഭവിച്ചത്.

വെളിമുക്ക് സ്വദേശി അബ്ദുല്‍ അസീസ് നെഞ്ചുവേദനയെ തുടര്‍ന്നാണ് റിയാദ് അതീഖയിലെ താമസസ്ഥലത്ത് വച്ച് മരിച്ചത്. ഭാര്യ: ജമീല. മക്കള്‍: ഇസ്മായില്‍, ശംസുദ്ദീന്‍, ജംഷീറ, ജസ്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.