പാസ് വേണ്ട; രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ ജില്ലവിട്ടു യാത്ര ചെയ്യാം

Posted on: May 22, 2020 8:32 pm | Last updated: May 23, 2020 at 9:47 am

തിരുവനന്തപുരം | സംസ്ഥാനത്ത് രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് യാത്ര ചെയ്യുന്നതിന് പോലീസ് പാസ് ആവശ്യമില്ലെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ ഏതെങ്കിലും ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ പ്രവേശിക്കരുത്. തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതുകയും വേണം. മെഡിക്കല്‍ ആവശ്യമുള്‍പ്പെടെ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ രാത്രി യാത്ര അനുവദിക്കൂ.

ഇതര ജില്ലയിലേക്കു പോകുമ്പോള്‍ സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ടു പേര്‍ക്കാണ് സഞ്ചരിക്കാനാവുക. കുടുംബമാണെങ്കില്‍ മൂന്നു പേര്‍ക്ക് യാത്ര ചെയ്യാം. ഓട്ടോയില്‍ ഡ്രൈവര്‍ക്കും ഒരു യാത്രക്കാരനുമാണ് യാത്രാനുമതി. കുടുംബമെങ്കില്‍ ഓട്ടോയില്‍ മൂന്നു പേര്‍ക്ക് സഞ്ചരിക്കാവുന്നതാണ്. ഇരുചക്ര വാഹനത്തില്‍ കുടുംബാംഗത്തിന് പിന്‍സീറ്റ് യാത്രയാകാം.