കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച

Posted on: May 22, 2020 7:55 pm | Last updated: May 23, 2020 at 9:45 am

കോഴിക്കോട് | ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാൽ റമസാൻ മുപ്പത് പൂർത്തിയാക്കി ഈദുൽ ഫിത്വർ ഞായറാഴ്ചയായിരിക്കുമെന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, കൊടക്, ഷിമോഗ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി എന്നിവർ അറിയിച്ചു.

ഈദുൽ ഫിത്വർ ഞായറാഴ്ചയായിരിക്കുമെന്ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കോഴിക്കോട് മുഖ്യഖാസി കെ വി ഇമ്പിച്ചമ്മദ് ഹാജി എന്നിവരും പ്രഖ്യാപിച്ചിട്ടുണ്ട്.