കൊവിഡ് ബാധിച്ച് മരിച്ച പൗരന്‍മാരോടുള്ള ആദരം; അമേരിക്കന്‍ പതാക താഴ്ത്തിക്കെട്ടാന്‍ ട്രംപിന്റെ നിര്‍ദേശം

Posted on: May 22, 2020 8:26 am | Last updated: May 22, 2020 at 9:45 am

വാഷിങ്ടണ്‍ | കൊവിഡ് ബാധിച്ച് മരിച്ച പൗരന്മാരോടുള്ള ആദര സൂചകമായി അമേരിക്കന്‍ പതാക മൂന്ന് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉയര്‍ത്തിയിട്ടുള്ള അമേരിക്കന്‍ പതാക അടുത്ത മൂന്നുദിവസത്തേക്ക് പാതി താഴ്ത്തി കെട്ടണമെന്നാണ് ട്രംപ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കൊവിഡ് പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ക്കും ആദരമര്‍പ്പിക്കാനാണ് ട്രംപിന്റെ ആഹ്വാനം.

അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തോളമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.നിലവില്‍ 94,702 ആളുകളാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

ലോകത്ത് ഏറ്റവുമധികം ആളുകളില്‍ കൊവിഡ് ബാധിച്ചത് അമേരിക്കയിലാണ്. 15 ലക്ഷത്തിനുമുകളിലാണ് രോഗികളുടെ എണ്ണം