Connect with us

National

കുടിയേറ്റ തൊഴിലാളികളുമായി കേരളത്തില്‍ നിന്ന് ബംഗാളിലേക്കു പോയ ബസ് മറിഞ്ഞു; 40 പേര്‍ക്ക് പരുക്ക്

Published

|

Last Updated

ഭുവനേശ്വര്‍ | കുടിയേറ്റ തൊഴിലാളികളുമായി കേരളത്തില്‍ നിന്ന് ബംഗാളിലേക്കു പോയ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് 40 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ സാരമായ പരുക്കുള്ള നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡീഷയില്‍ വച്ചാണ് ബസ് മറിഞ്ഞത്. ദേശീയ പാത 60 ല്‍ ഒഡീഷയിലെ ലക്ഷ്മിനാഥ് ടോള്‍ ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്.

പശ്ചിമ ബംഗാളിലെ ബര്‍ധര്‍മന്‍, ബിര്‍ഭും ജില്ലകളിലേക്കുള്ളവരാണ് ബസിലുണ്ടായിരുന്നത്. ഇവരെ മറ്റൊരു ബസില്‍ അയക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ഒഡീഷ പോലീസ് അറിയിച്ചു.

Latest