Connect with us

National

രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി റെയില്‍വേ

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഓഫ്ലൈന്‍ ടിക്കറ്റ് കൗണ്ടറുകളും പുനഃരാരംഭിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ കടകളും അനുവദിക്കും. 1.7 ലക്ഷം കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴി വെള്ളിയാഴ്ച മുതല്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങുമെന്നും രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നിര്‍ദിഷ്ട സ്റ്റേഷനുകളില്‍ ബുക്കിംഗ് പുനരാരംഭിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.

ടിക്കറ്റ് ബുക്കിംഗില്‍ സുരക്ഷ ഉറപ്പാക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണ്. ട്രെയിനുകള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Latest