Connect with us

Kerala

പ്രതിസന്ധി താത്ക്കാലികം: ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമായി തിരിച്ചുവരും- യൂസഫലി

Published

|

Last Updated

ദുബൈ | കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയും പിരിച്ചുവിടലുമെല്ലാം താത്കാലികം മാത്രമാണെന്ന് വ്യവസായി എം എ യൂസഫലി. നിലവില്‍ എല്ലാ മേഖലയിലും ഗള്‍ഫില്‍ പ്രതിസന്ധിയുണ്ട്. ലുലു അടക്കമുള്ള റീട്ടെയില്‍ വ്യാപാരികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ ഇത് അത് ജീവിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കഴിയും. ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരുമെന്നും യൂസഫി സൂം ആപ്പിലൂടെ മാധ്യമങ്ങളോട് പറഞ്ഞു.

ഇറാഖ് കുവൈത്തിനെ ആക്രമിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത ഗള്‍ഫ് യുദ്ധകാലത്ത് ഇതിലും വലിയ പ്രതിസന്ധിയുണ്ടായിരുന്നു. യുദ്ധത്തിന് ശേഷം എണ്ണവില കുത്തനെ ഇടിഞ്ഞപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ ഇന്ത്യയിലേക്ക് മടങ്ങി. സമാനമായി ആഗോള സാമ്പത്തിക മാന്ദ്യക്കാലത്തും ആളുകള്‍ ഭീതിയിലായിരുന്നു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇതിനെയെല്ലാം നേരിട്ട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇന്ത്യയിലേക്ക് മടങ്ങിയ ലക്ഷക്കണക്കിന് ആളുകള്‍ തിരിച്ചെത്തുകയും ചെയ്തു. അതുപോലെതന്നെ ഇപ്പോഴത്തെ പ്രയാസങ്ങള്‍ മാറി നല്ല ഒരു നാളെ ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വാസമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

 

 

Latest