Connect with us

Covid19

കൊവിഡ് ബാധിച്ച് മൂന്ന് മലയാളികൾ കൂടി വിദേശത്ത് മരിച്ചു

Published

|

Last Updated

കണ്ണൂർ കാസർകോട് പുളിക്കൽ | കൊവിഡ് 19 ബാധിച്ച് മൂന്ന് മലയാളികൾ കൂടി വിദേശത്ത് മരിച്ചു. കണ്ണൂർ മേലെ െചാവ്വ സ്വദേശി അനൂപ് (51), ബട്ടംപാറയിലെ പരേതനായ അച്യുതന്റെ മകൻ മധുസൂദനൻ (57), കൊണ്ടോട്ടി കൊട്ടപ്പുറം കൊടികുത്തി പറമ്പ് പരേതനായ ഉള്ളാടൻ മൊയ്തീൻകുട്ടിയുടെ മകൻ റഫീഖ് (40) എന്നിവരാണ് മരിച്ചത്.
കുവൈത്തിൽ സ്വകാര്യ കമ്പനിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു അനൂപ്.

ഈ മാസം പത്താം തീയതി മുതൽ അദാൻ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പരേതനായ അണിമൽ കരുണാകരന്റെയും പുത്തൻപുരയിൽ ലീലയുടെയും മകനാണ്. ഭാര്യ: ജിഷ, മക്കൾ: പൂജ, അശ്വതി.
യു എ ഇയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു മധുസൂദനൻ. നാട്ടിലെത്തിയ ഇദ്ദേഹം ലോക്ക്ഡൗണിന് മുമ്പ് പുതിയ ജോലി തേടി പോയതായിരുന്നു.

മാതാവ്: പരേതയായ ശ്രീദേവി. ഭാര്യ: നീന. മക്കൾ: മനീഷ, സഞ്ജയ്, സഞ്ജന.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 15 ദിവസമായി റഫീഖ് ദുബൈ എൻ എം സി റോയൽ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. ദുബൈയിലെ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ആറ് മാസം മുമ്പ് നാട്ടിൽ വന്ന് പോയതാണ്.
ഭാര്യ: സിജിന. മക്കൾ: ഇർഫാർ, ലിയ. മാതാവ്: റുഖിയ. സഹോദരങ്ങൾ: ആലിക്കോയ, ഖദീജ, ഹഫ്‌സത്ത്.

---- facebook comment plugin here -----

Latest