Connect with us

Kerala

ചിറയിന്‍കീഴില്‍ പോലീസ് മര്‍ദനത്തില്‍ യുവാവ് മരിച്ചതായി പരാതി; മൃതദേഹവുമായി റോഡ് ഉപരോധിച്ച് നാട്ടുകാര്‍

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി.

Published

|

Last Updated

തിരുവനന്തപുരം| ചിറയിന്‍കീഴില്‍ പോലീസ് മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചതായി പരാതി. പെരുംകുഴി സ്വദേശി സജിയാണ് മരിച്ചത്. പോലീസുകാര്‍ സംഘം ചേര്‍ന്ന് സജിയെ ക്രൂരമായി മര്‍ദിച്ചത് ഒക്ടോബര്‍ രണ്ടിനാണ്. ഇന്ന് രാവിലെയാണ് സജി മരിച്ചത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി.

അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സജിയുടെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പോലീസ് മര്‍ദനമാണോ മരണകാരണമെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights:
A young man named Saji from Perumkuzhi died following alleged police assault in Chirayinkeezhu. Relatives filed a complaint with the DySP demanding a thorough investigation into the attack. Local residents staged a road blockade with Saji’s body, demanding action over the custodial death.

---- facebook comment plugin here -----

Latest