Connect with us

National

സംഹാര താണ്ഡവമാടി ഉം പുന്‍; ബംഗാളില്‍ നാലു പേര്‍ മരിച്ചു, നിരവധി വീടുകള്‍ തകര്‍ന്നു

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ സംഹാര താണ്ഡവമാടി ഉം പുന്‍ ചുഴലിക്കാറ്റ്. മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ച കാറ്റില്‍ സംസ്ഥാനത്ത് നാലു പേര്‍ മരിച്ചു. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. കൊല്‍ക്കത്തയിലെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. റോഡുകളില്‍ വെള്ളം കയറി. ശക്തമായ കാറ്റും മഴയും ഏതാനും മണിക്കൂറുകള്‍ കൂടി നീണ്ടുനില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കി.

ബുധനാഴ്ച വൈകീട്ടാണ് ചുഴലിക്കാറ്റ് കരതൊട്ടത്. ഇതേ തുടര്‍ന്ന് പശ്ചിമബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളില്‍ അഞ്ചുലക്ഷം പേരെയും ഒഡീഷയില്‍ ഒരുലക്ഷം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ചുഴലിക്കാറ്റിനു പിന്നാലെ ഒഡീഷയിലെ പാരദ്വീപില്‍ കനത്ത മഴ പെയ്തു.