Connect with us

Gulf

സഊദിയില്‍ ഉറുമ്പു കടിയേറ്റ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി മരിച്ചു

Published

|

Last Updated

ദമാം | സഊദിയില്‍ ഉറുമ്പു കടിയേറ്റ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി റിയാദില്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മുഹമ്മദ് കുഞ്ഞ്-ഫാത്വിമാ ബീവി ദമ്പതികളുടെ മകന്‍ നിസാമുദ്ധീനാണ് (45) റിയാദ് ബഗ്ലഫിലെ താമസ സ്ഥലത്ത് മരിച്ചത്. കുടുംബസമേതം ബഗ്ലഫില്‍ താമസിക്കുന്ന നിസാമുദ്ധീന് റൂമില്‍ നിന്ന് ഉറുമ്പ് കടിയേല്‍ക്കുകയായിരുന്നു. കുഴഞ്ഞു വീണ ഇദ്ദെഹത്തെ ഉടന്‍ തന്നെ റിയാദ് എക്‌സിറ്റ് 28 ലെ സുലൈമാന്‍ അല്‍ ഹബീബ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതമുണ്ടാവുകയും മരണപ്പെടുകയുമായിരുന്നു.

ഭാര്യ: റസീന. റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ മുഹമ്മദ് അമീന്‍, ആദില്‍ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ലത്വീഫ്, മുസ്തഫ, സുലൈഖ, റൈഹാനത്ത്, താഹിറ, ഷംല.
നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടും പ്രവാസി സാംസ്‌കാരിക വേദി പ്രവര്‍ത്തകരും രംഗത്തുണ്ട്.

Latest